02:23am 11 November 2026
NEWS
ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ ഓണാഘോഷം
01/09/2025  10:42 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ ഓണാഘോഷം

ചേര്‍ത്തല : ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല ക്യാമ്പസിലെ ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി.  13 ല്‍ പരം കലാപരിപാടികളും ക്രിക്കറ്റ്, ഫുട്ബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, ക്യാരംസ്, തുടങ്ങിയ കായികയിനങ്ങളും ഓണാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തല ക്യാമ്പസില്‍ സംഘടിപ്പിച്ചിരുന്നു.

ഓണപ്പൂക്കള മത്സരം, ഓണപ്പാട്ടുകള്‍, വിവിധയിനം നൃത്ത പരിപാടികള്‍, വടംവലി, മാവേലിയുടെ വരവ്, തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ഓണാഘോഷം ഐടി ജീവനക്കാര്‍ കളറാക്കി. ഇന്‍ഫോപാര്‍ക്കിലെ എല്ലാ കമ്പനിയില്‍ നിന്നുള്ള ജീവനക്കാരും ഓണാഘോഷ പരിപാടികളിലും വിഭവസമൃദ്ധമായ ഓണസദ്യയിലും പങ്കെടുത്തു.വിവിധ കല കായിക ഇനങ്ങളില്‍ വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങിനോടനുബന്ധിച്ച് വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.